Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Silver Jubilee

Europe

ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷൻ സി​ൽ​വ​ർ ജൂ​ബി​ലി നിറവിൽ; 'പ്ര​യാ​ണം @ 25' ആ​ഘോ​ഷം ജ​നു​വ​രി 31ന്

ലി​വ​ർ​പൂ​ൾ: ലി​വ​ർ​പൂ​ളി​ലെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(LIMA) അ​ഭി​മാ​ന​ക​ര​മാ​യ ഇ​രു​പ​ത്ത​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. ലി​മ​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​മാ​യ ’പ്ര​യാ​ണം @ 25’ ജ​നു​വ​രി 31 ശ​നി​യാ​ഴ്ച ലി​വ​ർ​പൂ​ൾ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മൗ​ണ്ട്ഫോ​ർ​ഡ് ഹാ​ളി​ൽ വച്ചു നടക്കപ്പെടും.

ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടാ​യി ലി​വ​ർ​പൂ​ളി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലി​മ, വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ഈ ​നാ​ഴി​ക​ക്ക​ല്ല് ആ​ഘോ​ഷി​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നിന് ആ​രം​ഭി​ച്ച് രാ​ത്രി 9.30 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​വി​രു​ന്നു​ക​ളാ​ണ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്.

ലി​മ പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​തി​ഥി​ക​ളാ​യി എ​ത്തു​ന്ന​ത് സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മു​ദ്ര​പ​തി​പ്പി​ച്ച പ്ര​മു​ഖ​രാ​ണ്. മെ​ഴ്സി​സൈ​ഡ് പോ​ലീ​സി​ലെ ഇ​ൻ​സ്പെ​ക്ട​ർ (Community Engagement Unit)   ​ഇ​യാ​ൻ സ്പീ​ഡ്, യു​ക്മ​യു​ടെ (UUKMA) ദേ​ശീ​യ പ്ര​സി​ഡന്‍റ് ​എ​ബി സെ​ബാ​സ്റ്റ്യ​ൻ, നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ​ഷാ​ജി തോ​മ​സ് വാ​ര​ക്കു​ടി, അ​തോ​ടൊ​പ്പം ലിം​ക​യു​ടെ (LIMCA) പ്ര​സി​ഡ​ന്‍റ് ​ജേ​ക്ക​ബ് വ​ർ​ഗീ​സും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കു​ചേ​രും. സം​ഘ​ട​ന​യു​ടെ മു​ൻ​കാ​ല പ്ര​സി​ഡ​ന്‍റു​മാ​ർ, അ​ഞ്ചു വ​ർ​ഷ​ത്തി​ല​ധി​കം ക​മ്മി​റ്റി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച​വ​ർ, കൂ​ടാ​തെ കാ​ൽ നൂ​റ്റാ​ണ്ടു​കാ​ലം ന​മ്മു​ടെ സ​മൂ​ഹ​ത്തി​നാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച വി​ശി​ഷ്ട വ്യ​ക്തി​ക​ൾ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ പ്ര​ത്യേ​കം ആ​ദ​രി​ക്കും. പൊ​തു​സ​മ്മേ​ള​ന​ത്തി​നൊ​ടൊ​പ്പം യു​കെ​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും പ്ര​മു​ഖ​രു​ടെ എ​ഴു​ത്തു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സു​വ​നീ​റിന്‍റെ​ പ്ര​കാ​ശ​ന​വും ഉ​ണ്ടാ​കും.

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട പി​ന്ന​ണി ഗാ​യി​ക ഡെ​ൽ​സി നൈ​നാ​നും ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ഫെ​യിം വി​ല്യം ഐ​സ​ക്കും ന​യി​ക്കു​ന്ന ത​ത്സ​മ​യ സം​ഗീ​ത വി​രു​ന്നാ​ണ് ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഇ​വ​ർ​ക്കൊ​പ്പം ലി​വ​ർ​പൂ​ളി​ലെ​യും യു​കെ​യി​ലെ​യും മി​ക​ച്ച ന​ർ​ത്ത​ക​രും വേ​ദി​യി​ലെ​ത്തും.

യു​ക്മ നാ​ഷ​ണ​ൽ വി​ന്നേ​ഴ്സാ​യ ഡാ​ൻ​സിംഗ് സ്റ്റാ​ർ​സ്, ശ്രീ​സൂ​ര്യ ഡാ​ൻ​സ് സ്റ്റു​ഡി​യോ, സ്റ്റെ​പ് സോ​ൺ ഡാ​ൻ​സ് സ്റ്റു​ഡി​യോ, മാ​ഞ്ച​സ്റ്റ​റി​ൽ നി​ന്നു​മു​ള്ള ദ​ക്ഷി​ണ ഡാ​ൻ​സ് ടീം ​എ​ന്നി​വ​രു​ടെ നൃ​ത്ത​ശി​ൽ​പ്പ​ങ്ങ​ൾ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടും. ലി​വ​ർ​പൂ​ളി​ലെ സാ​റ്റ്.​വി​ക(Sattvika) ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ചെ​ണ്ട​മേ​ളം പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​ജെ ബെ​ന്നി ന​യി​ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ ഡി​ജെ നൈ​റ്റും ഉ​ണ്ടാ​യി​രി​ക്കും.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും ഹാ​ളി​ലെ പ​രി​മി​ത​മാ​യ സീ​റ്റു​ക​ൾ പ​രി​ഗ​ണി​ച്ച് എ​ൻ​ട്രി പാ​​സ് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ​ശാ​ല പ​രി​പാ​ടി ന​ട​ക്കു​ന്ന മൗ​ണ്ട്ഫോ​ർ​ഡ് ഹാ​ൾ പ​രി​സ​ര​ത്ത് സ​ജ്ജീ​ക​രി​ക്കും. കു​ടും​ബ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഒ​ത്തു​ചേ​രാ​നും പ​ഴ​യ​കാ​ല ഓ​ർ​മ്മ​ക​ൾ പ​ങ്കു​വയ്​ക്കാ​നും ഈ ​സി​ൽ​വ​ർ ജൂ​ബി​ലി വേ​ദി ക​ള​മൊ​രു​ക്കും.

Latest News

Up